അബുദാബി: അബുദബിയില്‍ ഗതാഗത പിഴയടയ്ക്കുന്നതില്‍ ഇളവ് നല്‍കി ഗതാഗത വകുപ്പ്. പിഴകിട്ടി 60 ദിവസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനമാണ് ഇളവ് നല്‍കിയിരിക്കുന്നത്. വാഹനമോടിക്കുന്നവർക്ക് പിഴകള്‍ അടയ്ക്കുന്നത് എളുപ്പമാക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ഇളവ് നല്‍കുന്നത്.
കണ്ടുകെട്ടിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന ഫീസ്, പിഴ അടയ്ക്കേണ്ട കാലതാമസമുണ്ടെങ്കില്‍ അതിനും ഇളവ് ബാധകമാണ്. www.adpolice.gov.ae വഴിയോ എഡി പോലീസ് ആപ്പ് വഴിയോ പിഴ അടയ്ക്കാം. നിയമം ലംഘിച്ചതിന് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ പലിശ രഹിത തവണകളായി ട്രാഫിക് പിഴ അടയ്‌ക്കാനുളള സൗകര്യവും നേരത്തെ അബുദബി നല്‍കിയിരുന്നു.