അബുദബി: വൈറൽ സൂട്ടോണിക് രോഗമായ കുരങ്ങുപനിയുടെ ആദ്യ കേസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് എത്തിയ 29 കാരിയായ യുവതിയിലാണ് ആദ്യ കേസ് കണ്ടെത്തിയതെന്നും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രോഗിയുടെ സമ്പർക്ക പരിശോധന, അവരുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ അധികാരികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പുനൽകി.
ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായാണ് തുടക്കത്തില്‍ തന്നെ കുരങ്ങുപനി തിരിച്ചറിയാനായതെന്നാണ് വിലയിരുത്തല്‍.