ഒമാൻ: കോവിഡ് പ്രതിരോധ മുന്‍കരുതലായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം നീക്കിയതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളും നേരത്തെ സുപ്രീം കമ്മിറ്റി പിന്‍വലിച്ചിരുന്നു.
അതേസമയം ഏതെങ്കിലും തരത്തിലുളള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ മുന്‍കരുതലുകള്‍ പാലിക്കണണെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
പനിയോ, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉളള ആളുകള്‍ മറ്റുളളവരുമായി സമ്പർക്കത്തില്‍ വരുന്നത് പരമാവധി കുറയ്ക്കണം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കുട്ടികളും പ്രായമായവരും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ഉള്‍പ്പടെയുളള മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്നും നിർദ്ദേശമുണ്ട്.