ദുബായ് : ദുബായില്‍ 90% വരെ കിഴിവുമായി സൂപ്പര്‍ സെയില്‍ (super sale) മെയ് 27 മുതല്‍ 29 വരെയാണ് സൂപ്പര്‍ സെയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ സൂപ്പര്‍ സെയിലില്‍ തിരഞ്ഞെടുക്കപ്പെട്ട ലൈഫ്‌സ്റ്റൈല്‍, ബ്യൂട്ടി, ഫാഷന്‍, ഇലക്ട്രോണിക്സ്, ഇനങ്ങള്‍ക്ക് 90 ശതമാനം വരെ കിഴിവ് ലഭിക്കുവാൻ സാധ്യതയുണ്ട്. വില്‍പ്പനയില്‍ പങ്കെടുക്കുന്ന പ്രീമിയം ബ്രാന്‍ഡ് സ്റ്റോറുകള്‍ (premium brand store) പേരുകൾ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (DFRE) അറിയിച്ചു.
ടോറി ബര്‍ച്ച്, കാള്‍ ലാഗര്‍ഫീല്‍ഡ്, ഹാര്‍വി നിക്കോള്‍സ്, ബ്ലൂമിംഗ്‌ഡെയ്ല്‍സ്, റിവോളി, കെന്‍സോ, ക്രിസ്റ്റ്യന്‍ ലൂബൗട്ടിന്‍, എംപോറിയോ അര്‍മാനി, കോച്ച്, പ്യൂമ, ജഷന്‍മാല്‍, ഓള്‍ സെയിന്റ്‌സ്, സ്റ്റീവ് മാഡന്‍, ചാറ്റല്‍സ് & മോര്‍, റാല്‍ഫ് ലോറന്‍, ലാക്കോസ്റ്റ് തുടങ്ങി 100-ലധികം പ്രീമിയം ബ്രാന്‍ഡ് സ്റ്റോറുകളില്‍ നിന്ന് ഉപഭോക്താക്കൾക്ക് കിഴിവുകള്‍ നേടാം
സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്ന മാളുകള്‍ താഴെ പറയുന്നവയാണ്.
മാള്‍ ഓഫ് എമിറേറ്റ്‌സ്
സിറ്റി സെന്റര്‍ ദെയ്റ
സിറ്റി സെന്റര്‍ മിര്‍ദിഫ്
ദുബായ് മാള്‍
ദുബായ് മറീന മാള്‍
ദുബായ് ഹില്‍സ് മാള്‍
ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍
മെര്‍കാറ്റോ
ഔട്ട്‌ലെറ്റ് വില്ലേജ്
സിറ്റി വാക്ക്
ഇബ്ന്‍ ബത്തൂത്ത മാള്‍
നഖീല്‍ മാള്‍
ഡി ഐ എഫ് സി -യിലെ ഗേറ്റ് അവന്യൂ