യുഎഇ: നൈജീരിയയിലെ തീവ്രവാദ ആക്രമണത്തെ യുഎഇ അപലപിച്ചു. തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ക്രിസ്ത്യന്‍ പളളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇത്തരം പ്രവർത്തനങ്ങളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും മാനുഷിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായി രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുളള എല്ലാത്തരത്തിലുളള അക്രമങ്ങളെയും ഭീകരതയേയും നിരസിക്കുന്നുവെന്നും വിദേശ കാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
നൈജീരിയയിലെ കത്തോലിക്ക പളളിയില്‍ പ്രാർത്ഥനാ സമയത്ത് ആയുധധാരികള്‍ അതിക്രമിച്ച് കയറുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 50 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ പലരും ആശുപത്രിയില്‍ ചികിത്സയിലാണ്.