2021 ല്‍ ദുബായില്‍ ഇ സ്കൂട്ടർ അപകടത്തില്‍ രണ്ടു പേർ മരിച്ചുവെന്ന് കണക്കുകള്‍

2021 ല്‍ ദുബായില്‍ ഇ സ്കൂട്ടർ അപകടത്തില്‍ രണ്ടു പേർ മരിച്ചുവെന്ന് കണക്കുകള്‍

ദുബായ്:  2021 ല്‍ ഇ സ്കൂട്ടർ അപകടത്തില്‍ രണ്ടു പേർ മരിക്കുകയും 19 പേർക്ക് പരുക്ക് പറ്റുകയും ചെയ്തുവെന്ന് കണക്കുകള്‍. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബില്‍ നടത്തിയ വാർത്താസമ്മേളത്തിലാണ് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഉപ മേധാവി കേണല്‍ ജുമാ ബിന്‍ സ്വെയ്ഡാന്‍ ഇക്കാര്യം അറിയിച്ചത്.

അല്‍ നഹ്ദയിലും ജുമൈറ വില്ലേജ് സർക്കിള്‍ ഭാഗത്തുമാണ് വാഹനങ്ങളോട് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചത്. റൈഡർമാരുടെ ജീവൻ സംരക്ഷിക്കുന്നതിനും അപകട മരണങ്ങൾ കുറയ്ക്കുന്നതിനും രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും റോഡ് ഉപയോക്താക്കൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായി 45 ദിവസത്തെ ദേശീയ സുരക്ഷാ ഡ്രൈവ് ആരംഭിക്കുന്നതായും കേണൽ ബിൻ സ്വൈദാൻ അറിയിച്ചു.

ഇ-സ്കൂട്ടർ അപകടങ്ങൾ സാധാരണ അപകടങ്ങളേക്കാൾ അപകടകരമാണെന്നും അദ്ദേഹം വിലയിരുത്തി. ഗതാഗത നിയമങ്ങള്‍ പാലിച്ച് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ വേണം ഇ സ്കൂട്ടർ ഉപയോഗമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.