അബുദബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടികാഴ്ച നടത്തി. അബുദബി അല്‍ ശാത്വി കൊട്ടാരത്തില്‍ വച്ചായിരുന്നു കൂടികാഴ്ച. സാമ്പത്തികം, വികസനം, നിക്ഷേപം, ആരോഗ്യം, സുരക്ഷ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും ചർച്ച ചെയ്തു.
യുഎഇ രാഷ്ട്രപതിയായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്യാണത്തില്‍ ബെന്നറ്റ് അനുശോചനം രേഖപ്പെടുത്തി. പുതിയ രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ അദ്ദേഹം അഭിനന്ദിച്ചു. യുഎഇ- ഇസ്രായേല്‍ സഹകരണം വിപുലീകരിക്കുമെന്നുളള പ്രതീക്ഷയും ഇരുവരും പങ്കുവച്ചു.
മുന്‍കൂട്ടി അറിയിക്കാതെയാണ് ഇത്തവണ ഇസ്രായേല പ്രധാനമന്ത്രി യുഎഇയിലെത്തിയത്.