മങ്കിപോക്‌സ് ഭീഷണിയില്‍ യു.എ.ഇ; ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ആരോഗ്യവകുപ്പ്

മങ്കിപോക്‌സ് ഭീഷണിയില്‍ യു.എ.ഇ; ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ആരോഗ്യവകുപ്പ്

യുഎഇ: മങ്കിപോക്സ് ഐസൊലേഷന്‍ നിർദ്ദേശങ്ങള്‍ കടുപ്പിച്ച് ദുബായ്
രാജ്യത്ത് 13 പേരില്‍ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതോടെ ഐസൊലേഷന്‍ നിർദ്ദേശങ്ങള്‍ കർശനമാക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി. തൊണ്ടയില്‍ നിന്നുളള സ്രവം പിസിആർ പരിശോധന നടത്തി മങ്കിപോക്സ് സ്ഥിരീകരിക്കാം. തൊലിപ്പുറത്തെ കോശങ്ങളില്‍ നിന്നും പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം.

രോഗം സ്ഥിരീകരിച്ചാല്‍, ആരോഗ്യനിർദ്ദേശങ്ങളിങ്ങനെ
രോഗസംശയുളളവർ പരിശോധനാഫലം അറിയുന്നതുവരെ പ്രത്യേക മുറിയില്‍ കഴിയണം. രോഗലക്ഷണങ്ങള്‍ കൂടുകയാണെങ്കില്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തിലെത്തണമെന്നും നിർദ്ദേശമുണ്ട്. 

രോഗം സ്ഥിരീകരിച്ചാല്‍ വീട്ടില്‍ ഐസൊലേഷനിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഐസൊലേഷനിലോ 21 ദിവസം കഴിയണം. വായു സഞ്ചാരമുളള മുറിയിലായിരിക്കണം ഐസൊലേഷന്‍. തുടർ ആരോഗ്യ പരിശോധനകളും രോഗിക്ക് ലഭ്യമാക്കും. പ്രത്യേകം ശുചിമുറിയടക്കമുളള സൗകര്യമുളള വായുസഞ്ചാരമുളള മുറിയായിരിക്കണം. വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ കൈമാറരുത്.

വസ്ത്രങ്ങളും പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും മറ്റാരുമായും പങ്കുവയ്ക്കരുത്. ശുചിത്വം സൂക്ഷിക്കുക.
രോഗിയുമായി അടുത്ത് ബന്ധപ്പെട്ടവരെയാണ് ക്ലോസ്ഡ് കോണ്‍ടാക്ട് പട്ടികയില്‍ അധികൃതർ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവർക്കുളള ആരോഗ്യനിർദ്ദേശങ്ങള്‍ ഇപ്രകാരം.

രോഗിയുമായി സമ്പർക്കത്തിലേർപ്പട്ടവരെ അധികൃതർ നേരിട്ട് ബന്ധപ്പെടും. രോഗം സ്ഥിരീകരിച്ചാല്‍ വീട്ടില്‍ ക്വാറന്‍റീനിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനിലോ 21 ദിവസം കഴിയണം. പ്രത്യേകം ശുചിമുറിയടക്കമുളള സൗകര്യമുളള വായുസഞ്ചാരമുളള മുറിയായിരിക്കണം. വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ കൈമാറരുത്.

വസ്ത്രങ്ങളും പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും മറ്റാരുമായും പങ്കുവയ്ക്കരുത്. ഉപയോഗിച്ച് കളയേണ്ട വസ്തുക്കള്‍ സുരക്ഷിതമായി കളയണം.കൈകള്‍ കഴുകി ശുചിത്വം സൂക്ഷിക്കുക.പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന് നിരീക്ഷിക്കണം.

ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ 800342 എന്ന നമ്പറില്‍ ഡിഎച്ച്എയെ ബന്ധപ്പെടാം. രക്തം, മുലപ്പാല്‍,അവയവയങ്ങള്‍ എന്നിവ ഈ സമയത്ത് ദാനം ചെയ്യരുത്. രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പിസിആർ പരിശോധനയുടെ ആവശ്യമില്ല.ക്വാറന്‍റീന്‍ സമയത്ത് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുളള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണം.


പരിശോധനാഫലത്തില്‍ രോഗം സ്ഥരീകരിച്ചാല്‍ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച് പ്രവർത്തിക്കണം. എന്നാല്‍, രോഗം സ്ഥിരീകരിച്ചില്ലെങ്കിലും 21 ദിവസത്തെ ക്വാറന്‍റീന്‍ കാലാവധി പൂർത്തിയാക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.