ദുബായ്: പാകിസ്ഥാന്‍ മുന്‍പ്രസിഡന്‍റ് പർവേസ് മുഷറഫിനെ ദുബായില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അന്തരിച്ചുവെന്ന വ്യാജവാർത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ പ്രചരിച്ചിരുന്നു.
ഇതോടെയാണ് അദ്ദേഹത്തിന്‍റെ ബന്ധു ട്വീറ്റിലൂടെ അദ്ദേഹം ആശുപത്രിയിലാണെന്ന വിവരം പങ്കുവച്ചത്. അനാരോഗ്യം മൂലം കഴിഞ്ഞ മൂന്ന് ആഴ്ചകളായി അദ്ദേഹം ആശുപത്രിയിലാണ്, എന്നാണ് ട്വീറ്റ് പറയുന്നത്.
ആരോഗ്യത്തോടെ തിരിച്ചുവരാന്‍ പ്രാർത്ഥിക്കുന്നുവെന്നും ട്വീറ്റിലുണ്ട്. 2001 മുതല്‍ 2008 വരെ പാകിസ്ഥാന്‍ പ്രസിഡന്‍റായിരുന്നു പർവ്വേസ് മുഷറഫ്. ദുബായിലെ അമേരിക്കന്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടുന്നത്.