ദുബായ്: ദുബായ് വിമാനത്താവള റണ്‍വെ നവീകരണം പൂർത്തിയാക്കി 22 ന് തുറക്കും. വടക്കന്‍ റണ്‍വെയും നവീകരണം പകുതിയോളം പൂർത്തിയായി. റണ്‍വെ തുറക്കുന്നതോടെ ഷാർജയിലേക്കുള്‍പ്പടെ തിരിച്ചുവിട്ട വിമാനസർവ്വീസുകള്‍ വീണ്ടും ദുബായ് വിമാനത്താവളത്തിലേക്ക് തിരിച്ചെത്തും. മെയ് 9 നാണ് നവീകരണ പ്രവർത്തനങ്ങള്‍ക്കായി റണ്‍വെ അടച്ചത്.
വടക്കന്‍ റണ്‍വെയുടെ 4.5 കിലോമീറ്ററിലാണ് നവീകരണ പ്രവർത്തനങ്ങള്‍ നടന്നത്. എയ്റോനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കുന്നതടക്കമുളള നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. 2024 ല്‍ നടക്കേണ്ടിയിരുന്ന നവീകരണമാണ് ഇപ്പോള്‍ നടത്തിയത്.
കോവിഡ് കാലത്ത് വിമാനസർവ്വീസുകള്‍ നിർത്തിവച്ചതോടെയാണ് പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ നവീകരണം ആവശ്യമായി വന്നത്.