ദോഹ: ഖത്തര്‍ എസ്എംസിഎയ്ക്ക് പുതിയ ഭാരവാഹികള്‍. ശനിയാഴ്ച ഖത്തര്‍ സെന്റ് തോമസ് സിറോമലബാര്‍ ദേവാലയത്തില്‍ വച്ച് നടന്ന ഖത്തര്‍ സീറോ മലബാര്‍ കള്‍ചറല്‍ അസോസിയേഷന്റെ പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മനോജ് മാത്യു (പാലാ)വിനെ പ്രസിഡന്റ് ആയും, ജിറ്റോ ജെയിംസ് (ചങ്ങനാശേരി), മഞ്ജു ടോമി (തൃശൂര്‍) എന്നിവരെ വൈസ് പ്രസിഡന്റ്മാരായും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍ ഇങ്ങനെ-
അജോ ആന്റണി (ചങ്ങനാശേരി) ജനറല്‍ സെക്രട്ടറി, സിബി തോമസ് (ചങ്ങനാശേരി), ജെസി ബോബി (എറണാകുളം) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, അനീഷ് ജെയിംസ് (പാലക്കാട്) ട്രഷറര്‍ ആയും, ബാബു ചാലക്കലിനെ (തൃശൂര്‍) ജോയിന്റ് ട്രഷറര്‍ ആയും കൂടാതെ 10 അംഗ എക്‌സിക്യൂട്ടീവ് സമിതിയെയും പൊതുയോഗം തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി ജോര്‍ജ് പി ഡി 2018- 2022 കാലഘട്ടത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഷാജന്‍ മഞ്ഞളി 2018-2022 കാലഘട്ടത്തിലെ കണക്കും അവതരിപ്പിച്ചു.
വൈദികരുടെ അധ്യഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ ആന്റണി സ്വാഗത പ്രസംഗം നടത്തി. ഫാദര്‍ മാത്യു മടത്തിലാക്കുന്നേല്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.