ദുബായ്: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമായതോ ആയ പരസ്യ - പ്രമോഷനുകള്‍ നല്‍കിയാല്‍ തടവും പിഴയും ശിക്ഷ കിട്ടുമെന്ന് ഓർമ്മപ്പെടുത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. 20,000 ദിർഹത്തില്‍ കുറയാത്ത, 5,00,000 വരെ ലഭിക്കാവുന്ന പിഴയായിരിക്കും ചുമത്തുക. കുറ്റകൃത്യത്തിന്‍റെ വ്യാപ്തി അനുസരിച്ച് തടവുശിക്ഷയുമുണ്ടാകുമെന്നും സമൂഹ്യ മാധ്യമഅക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയ വീഡിയോയില്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.
വിവരശൃംഖലകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എല്ലാം നിയമത്തിന്‍റെ പരിധിയില്‍ വരും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെയോ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചോ ചരക്കുകളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്ന ഏതൊരാൾക്കും ശിക്ഷാ നടപടി ബാധകമാണ്.