ദുബായ്: എത്തിഹാദ് എയർവേസില്‍ ക്യാബിന്‍ ക്രൂവാകാന്‍ അവസരം. ദുബായിലെ ദൂസിത് താനി ഹോട്ടലില്‍ ജൂണ്‍ 13 ന് താല്‍പര്യമുളളവർക്ക് നേരിട്ടെത്തി രജിസ്ട്രർ ചെയ്യുകയും സിവി നല്‍കുകയും ചെയ്യാം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജോലി റിക്രൂട്ട്മെന്‍റാണ് നടക്കുന്നത്.
ഈ മാസം ആദ്യം 300 ജോലി അവസരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ജൂണ്‍ 14, 15 ദിവസങ്ങളില്‍ അസെസ്മെന്‍റ് നടക്കും. ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും യാത്രാ അലവന്‍സുകളും നല്‍കും.
കോവിഡ് സാഹചര്യത്തില്‍ ഏവിയേഷന്‍ മേഖലയില്‍ നിരവധി പേരുടെ ജോലി നഷ്ടമായിരുന്നു. എന്നാല്‍ കോവിഡ് ഭീതി അകന്നതോടെ വീണ്ടും പഴയപ്രതാപത്തിലേക്ക് തിരിച്ചുവരികയാണ് ഏവിയേഷന്‍ മേഖല.