യുഎഇ: ഫൈസർ ബയോടെക് വാക്സിന്‍റെ ഉപയോഗം ആറുമാസം മുതല്‍ നാലുവയസുവരെയുളള കുഞ്ഞുങ്ങളിലും സുരക്ഷിതമെന്ന് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസിട്രേഷന്‍. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.
കുഞ്ഞുങ്ങളിലും കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ് വാക്സിനെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം,യുഎഇയില്‍ ഞായറാഴ്ച 1249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 977 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവർ മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.