അബുദബി: ഭൂകമ്പം നാശം വിതച്ച തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാന് യുഎഇ സഹായമെത്തിച്ചു. 30 ടണ്‍ അടിയന്തര ഭക്ഷ്യ വസ്തുക്കളാണ് യുഎഇ അയച്ചത്. ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസമാകുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിർദ്ദേശപ്രകാരമാണ് സഹായം നല്‍കിയത്.

ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്‌സ് റെഡ് ക്രസന്‍റും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും രാജ്യാന്തര സഹകരണത്തിന്‍റെയും ഏകോപനത്തിലാണ് സഹായമെത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പമുണ്ടായത്. ദുരന്തത്തില്‍ 1500ലധികം പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.