വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കൗണ്‍സിലിന് ബഹറിനില്‍ ഇന്നു തിരി തെളിയും

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കൗണ്‍സിലിന് ബഹറിനില്‍ ഇന്നു തിരി തെളിയും

മനാമ: ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പതിമൂന്നാം സമ്മേളനത്തിന് ബഹറിനിലെ മനാമയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഇന്നു വൈകിട്ട് ആറിന് തിരി തെളിയും. 

കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി തുടങ്ങിയ നിരവധി നേതാക്കളും ആഗോള തലത്തിലെ നിരവധി പ്രൊവിന്‍സുകളില്‍നിന്ന് നാനൂറോളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.സി. മാത്യു തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും.

ഡബ്ല്യുഎംസി ബഹറിന്‍ പ്രോവിന്‍സാണ് പതിമൂന്നാം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ 23 വ്യാഴാഴ്ച ആരംഭിച്ചു. പ്രതിനിധികള്‍ സമ്മേളന നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവിലെ സമ്മേളന വേദിക്ക് ഡബ്ല്യുഎംസി മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.

ഇന്നു തുടങ്ങുന്ന സമ്മേളനം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ശനിയാഴ്ച നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളില്‍ പിന്നണി ഗായകന്‍ ബിജു നാരായണന്‍, നടനും സംവിധായകനുമായ രമേശ് പിഷാരടി തുടങ്ങിയവര്‍ അണിനിരക്കും. 

നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യയും സമാപന സമ്മേളനത്തില്‍ അരങ്ങേറുമെന്ന് കോൺ ഫ്രൻസ് ചെയർമാനും മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാനുമായ രാധാകൃഷ്ണൻ തെരുവത്ത്, ജനറൽ കൺവീനറും ബഹറിൻ പ്രൊവിൻസ് പ്രസിഡൻ്റ് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡൻ്റ് ഹരീഷ് നായർ, ട്രഷറാറ് ജിജോ ബേബി.

ബഹറിൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞി രാമൻ, കോൺഫറൻസ് പെട്രോൺ ഡോ.പി.വി.ചെറിയാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 23മുതൽ 26 വരെ യാണ് സമ്മേളനം നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.