ഷാർജ: ഗൾഫ് മാധ്യമം ഒരുക്കുന്ന കം ഓൺ കേരള ക്ക് ഇന്ന് തുടക്കം. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയർ മാൻ ഷെയ്ഖ് മാജിദ് ബിൻ ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും.
ഷാർജ എക്സ്പോ സെന്ററിൽ 3 ദിവസമാണ് മേള നടക്കുക
മധ്യ പൂർവ ദേശത്തെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരളയിൽ ഇതിഹാസതാരം കമൽഹാസൻ, മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ തുടങ്ങിയവർ അതിഥികൾ ആയി എത്തും.

വാണിജ്യ, വിദ്യാഭ്യാസ, സാമ്പത്തിക, വിനോദ മേഖലകളിൽ പുത്തൻ അറിവും ആനന്ദവും പകരുന്ന ബിസിനസ് കോൺക്ലേവ്, ബോസസ് ഡേ ഔട്ട്, പ്രോപർട്ടി ഷോ, ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ്, ടേസ്റ്റി ഇന്ത്യ, ഓപർച്യൂനിറ്റ സോൺ, ഡ്രീം ഡെസ്റ്റിനേഷൻ, നോളജ് സോൺ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.