മസ്‌കറ്റ് : കോട്ടയം കോതനല്ലൂർ സ്വദേശി നെല്ലിത്താനത്തു പറമ്പിൽ ഷാവാനസ് മാത്യു (വർക്കിച്ചൻ - 43 ) ഒമാനിലെ ഖസബിൽ വച്ച് മരണപ്പെട്ടു. കൺസ്ട്രക്ഷൻ കമ്പനി ആയ ഗൾഫാർ എഞ്ചിനീയറിംഗിൽ സീനിയർ മാനേജരായ ഷാവാനസ് ജോലിസംബന്ധമായി ഖസബ് സന്ദർശിച്ചപ്പോൾ ഹോട്ടലിൽ തങ്ങുകയായിരുന്നു.

സ്വിമ്മിങ് പൂളിൽ നീന്തുവാൻ പോയ ഷാവാനസ് പൂളിൽ മരിച്ചു കിടക്കുന്നതായാണ് അല്പസമയത്തിനു ശേഷം അവിടെയെത്തിയ സഹപ്രവർത്തകൻ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നീന്തുമ്പോൾ ഹൃദയ സ്തംഭനം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുന്നു.
ജീസ്സസ് യൂത്തിൻറെ സജ്ജീവ അംഗമായുന്ന ഷാവാനസിന്റ ഭൗതീക ശരീരം മസ്‌കറ്റ് റോയൽ ഒമാൻ പോലീസിന്റെ മോർച്ചറിയിൽ വൈദീകരും ജീസസ്സ് യൂത്ത് അംഗങ്ങളും മറ്റു സുഹൃത്തുക്കളും ചേർന്ന് നടത്തിയ പ്രാർഥകൾക്കു ശേഷം നടപടികൾ എല്ലാം പൂർത്തിയാക്കി ജൂൺ 24 ന് നാട്ടിലേയ്ക്ക് അയച്ചു.
ശവസംസ്കാര ശുശ്രൂഷകൾ ജൂൺ 25 ശനിയാഴ്ച വൈകുന്നേരം 2:30 ന് മേമ്മുറിയിൽ ഉള്ള സ്വഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് കോതനല്ലൂർ കന്ദീശങ്ങളുടെ പള്ളിയിൽ വച്ച് നടത്തപ്പെടുകയും ചെയ്യുന്നതാണ് എന്ന് ബന്ധുക്കൾ അറിയിച്ചു. പരേതന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.