യുഎഇ രാജകുടുംബത്തിന്റെ ആതിഥ്യം സ്വീകരിച്ച് മലങ്കരസഭ പരമാധ്യക്ഷൻ

യുഎഇ രാജകുടുംബത്തിന്റെ ആതിഥ്യം സ്വീകരിച്ച് മലങ്കരസഭ പരമാധ്യക്ഷൻ

അബുദാബി: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ യുഎഇ ഭരണാധികാരികളെ സന്ദർശിച്ചു. യുഎഇ സഹിഷ്‌ണുത മന്ത്രി ഷെയ്‌ഖ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പിതാവിനെ സ്വീകരിച്ചു.

യുഎഇ പ്രസിഡന്റയായിരുന്ന ഷേഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ വേർപാടിൽ മലങ്കര സഭയുടെ അനുശോചനം നേരിട്ടറിയിക്കുകയും,യു എ ഇയുടെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്കും ഉന്നതിയിലേയ്ക്കും എത്തിക്കാൻ പുതിയ പ്രസിഡന്റിന് എല്ലാ അനുഗ്രഹങ്ങളും സർവ്വേശ്വരൻ ചൊരിയട്ടെയെന്ന്
ആശംസകൾ നേരുകയും ചെയ്തു.

യുഎഇയിലെ മലങ്കര സഭയുടെ ദൈവാലയങ്ങൾക് ചെയ്തു തരുന്ന എല്ലാ സഹായങ്ങൾക്കും കാതോലിക്കാ ബാവാ നന്ദി അറിയിച്ചു. ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ ഇടവക പെരുന്നാൾ നടത്തിയതിനു ശേഷം ആയിരുന്നു ബാവയുടെ അബുദാബി സന്ദർശനം.


ബാവായോടൊപ്പം പ്രിൻസിപ്പൽ സെക്രട്ടറി ഫാ ഡോ. ജോൺസ്‌ കോനാട്ട്, വികാരി ഫാ. ബിനീഷ് ബാബു, ഫാ. സിബു തോമസ്, ഷാജി കൊച്ചു കുട്ടി, ബിജു സി ജോൺ, സജി ഡേവിഡ്, ബിനിൽ എം സ്കറിയ, സഭ മാനേജിങ് കമ്മിറ്റി മെമ്പർ ജേക്കബ് തോമസ് എന്നിവർ സന്ദർശനം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.