കുവൈത്തില്‍ കുടുംബ-സന്ദർശക വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിർത്തിവച്ചു

കുവൈത്തില്‍ കുടുംബ-സന്ദർശക വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിർത്തിവച്ചു

കുവൈറ്റ്: കുവൈത്തിലേക്ക് കുടുംബങ്ങളെ സന്ദർശിക്കുന്നതിനുളള കുടുംബ വിസയും വിനോദ സഞ്ചാരത്തിനുളള സന്ദർശക വിസകളും അനുവദിക്കുന്നത് നിർത്തിവച്ചു. തിങ്കളാഴ്ച മുതല്‍
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ താല്‍ക്കാലികമായി സേവനം നിർത്തിവയ്ക്കുകയാണെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

താമസകാര്യങ്ങൾക്കായുള്ള രാജ്യത്ത് പുതിയ നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി.

നിലവില്‍ ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമെ സന്ദർശക വിസ അനുവദിച്ചിരുന്നുളളൂ. നിശ്ചിത ശമ്പള പരിധിയുളളവർക്ക് മാത്രമാണ് ഇത് നല്‍കിയിരുന്നത്. ഇതാണ് താല്‍ക്കാലികമായി ഇപ്പോള്‍ നിർത്തിയത്. അതേസമയം വാണിജ്യ വിസകള്‍ അനുവദിക്കുന്നത് നിർത്തിയിട്ടില്ലെന്നാണ് വിവരം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.