കുവൈറ്റ് സിറ്റി: പാലാ സെൻ്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ "പാസ്കോസി"ൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ട് കുവൈറ്റിലെ ഇൻഡ്യൻ അംബാസിഡറും കോളേജിലെ പൂർവ്വ വിദ്യാർത്ഥികൂടിയുമായ സിബി ജോർജ് നിർവ്വഹിച്ചു.
പാസ്കോസ് പ്രസിഡൻ്റ് കിഷോർ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ജോൺ മംഗലത്ത്, സ്ഥാപക പ്രസിഡൻ്റ് മോഹൻ ജോർജ്, വനിതാ കോർഡിനേറ്റർ ടീന ബിനോയി, മുൻ പ്രസിഡൻ്റുമാരായ സാജു പാറക്കൽ, കമൽ രാധാകൃഷ്ണൻ, എം.പി.സെൻ, ബിനോയി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചാരിറ്റി കൺവീനർ അനൂപ് ജോൺ, ജോയിൻറ് ട്രഷറർ ലിജോയി കെല്ലി, പാസ് കോസ് അംഗങ്ങൾ തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി റോജി മാത്യൂ സ്വാഗതവും ട്രഷറർ അൻ്റോഷ് ആൻറണി കൃതജ്ഞതയും പറഞ്ഞു. അനീറ്റ ലിജോയി ചടങ്ങിൽ അവതാരികയായിരുന്നു.