ദുബായ്: യുഎഇയില്‍ ഇന്നും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് 1778 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 1657 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 17635 ആണ് സജീവ കോവിഡ് കേസുകള്‍.288,743 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1778 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 945800 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 925849 പേർ രോഗമുക്തി നേടി. 2316 പേരാണ് മരിച്ചത്.