ഇന്ത്യ-യുഎഇ സൗഹൃദമുദ്ര, സ്റ്റാംപ് പുറത്തിറക്കി

ഇന്ത്യ-യുഎഇ സൗഹൃദമുദ്ര, സ്റ്റാംപ് പുറത്തിറക്കി

അബുദബി: ഇന്ത്യയും യുഎഇയും തമ്മിലുളള ചരിത്രബന്ധത്തിന്‍റെ മുദ്രയായി തപാല്‍ സ്റ്റാംപ് പുറത്തിറക്കി. യുഎഇ പിറവിയെടുത്ത് 50 വർഷവും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75 ആം വർഷവും ഒന്നിച്ച് ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്.

എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് ഇറക്കിയത്. എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായ സജ്ഞയ് സുധീറിനാണ് സ്റ്റാമ്പ് കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.