എസ് എം സി എ കുവൈറ്റ് രജതജൂബിലി സ്മാരകായി ഇരുപത്തിയഞ്ച് കാരുണ്യ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു

എസ് എം സി എ കുവൈറ്റ് രജതജൂബിലി സ്മാരകായി ഇരുപത്തിയഞ്ച് കാരുണ്യ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു

കുവൈറ്റ് സിറ്റി: എസ് എം സി എ കുവൈറ്റ് രജതജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനങ്ങളുടെ പദ്ധതി ചെലവിലേക്കായുള്ള ധനസമാഹരണം വിവിധ ഏരിയകളിൽ ആരംഭിച്ചു. ഏഴു ലക്ഷം രൂപാ ചെലവ് വരുന്ന അഞ്ച് വീടുകളാണ് ആദ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സാൽമിയാ ഏരിയായിൽ നിന്നുമുള്ള ആദ്യ ഗഡു മുൻ ഏരിയാ കൺവീനർ ജേക്കബ് മാറാട്ടുകുളത്തിൽ നിന്നും സെൻട്രൽക്കമ്മറ്റി ഭാരവാഹികളും ഏരിയാക്കമ്മറ്റി ഭാരവാഹികളും ചേർന്ന് സ്ഥീകരിച്ചു. 

ഏരിയാ കൺവീനർ സുനിൽ തൊടുകയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ് എം സി എ പ്രസിഡൻ്റ് സാൻസിലാൽ പാപ്പച്ചൻ ചക്യത്ത് ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്തറ ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി ഷാജി ജേക്കബ് സ്വാഗതവും, ഏരിയ ട്രഷറർ സ്കറിയാ പി ദേവസി നന്ദിയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.