ദുബായ്: യുഎഇയില്‍ ഇന്ന് 1584 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. 162,046 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. 17283 ആണ് സജീവ കോവിഡ് കേസുകള്‍. 1546 പേരാണ് രോഗമുക്തി നേടിയത്.
മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 964521 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 944914 പേരാണ് രോഗമുക്തി നേടിയത്. 2324 പേരാണ് മരിച്ചത്.