രൂപ താഴേക്ക് തന്നെ, യുഎഇ ദിർഹവുമായി ഏറ്റവും താഴ്ന്ന നിരക്കില്‍

രൂപ താഴേക്ക് തന്നെ, യുഎഇ ദിർഹവുമായി ഏറ്റവും താഴ്ന്ന നിരക്കില്‍

ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറുമായുളള വിനിമയനിരക്ക് ഇടിഞ്ഞതിന് പിന്നാലെ യുഎഇ ദിർഹമടക്കമുളള കറന്‍സികളുമായുളള മൂല്യത്തിലും രൂപ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി.

ഒരു ഡോളറിന് 79 രൂപ 49 പൈസയെന്നുളളതാണ് ഡോളറുമായുളള വിനിമയ നിരക്ക്. അതേസമയം 23 പൈസയുടെ ഇടിവോടെ കഴിഞ്ഞ ദിവസം ഒരു ദിർഹത്തിന് 21 രൂപ 66 പൈസയെന്ന ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. ഐടി മേഖലയില്‍ ഉള്‍പ്പടെയുണ്ടായ ഉയർന്ന വില്‍പന സമ്മർദ്ദം ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടാക്കിയ ഇടിവാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്. ഇന്ന് രാവിലയും രൂപയുടെ മൂല്യം ഇടിവില്‍ തന്നെയാണ് തുടരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.