ദുബായ്: ഈദ് അവധി ദിനങ്ങളില്‍ മെട്രോ ഉള്‍പ്പടെയുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 56 ദശലക്ഷം പേരാണെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ജൂലൈ 8 മുതല്‍ 11 വരെയുളള കണക്കാണിത്. ദുബായ് മെട്രോയിലെ ഗ്രീന്‍ - റെഡ് ലൈനുകള്‍ 2,150,000 പേരാണ് ഉപയോഗപ്പെടുത്തിയത്.
അതേസമയം ട്രാമില്‍ 87450 പേരും യാത്ര ചെയ്തു. പൊതു ബസുകള്‍ 1,157,000 പേർ പ്രയോജനപ്പെടുത്തിയപ്പോള്‍ ജലഗതാഗതത്തില്‍ യാത്ര ചെയ്തത് 256,780 പേരാണ്. ടാക്സികളില്‍ 1,750,000 പേർ യാത്ര ചെയ്തു.

2020 നെ അപേക്ഷിച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്നും ആർടിഎ വ്യക്തമാക്കി. 2020 ജൂലൈ 30 മുതല്‍ ആഗസ്റ്റ് 2 വരെ 2,853,710 പേരാണ് പൊതുഗതാഗതം പ്രയോജനപ്പെടുത്തിയത്.