രാഷ്ട്രപതിയുടെ പ്രഭാഷണം, യുഎഇയുടെ വഴികാട്ടിയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

രാഷ്ട്രപതിയുടെ പ്രഭാഷണം, യുഎഇയുടെ വഴികാട്ടിയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബായ്: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പ്രഭാഷണം രാജ്യത്തിന്‍റെ വഴികാട്ടിയെന്ന് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

എന്‍റെ സഹോദരന്‍, രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പ്രഭാഷണം രാജ്യത്തിന്‍റെ വഴികാട്ടിയായി. സമ്പദ് വ്യവസ്ഥയ്ക്ക് നല്ല സന്ദേശം നല്‍കുന്ന പ്രഭാഷണം, രാജ്യത്തോടുളള സ്നേഹത്തിന്‍റെ ഏകീകരണം. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഏകദേശം 15 മിനിറ്റോളം നീണ്ടു നിന്ന പ്രഭാഷണത്തില്‍ രാജ്യത്തിന്‍റെ വികസനത്തില്‍ സ്വദേശികളും വിദേശികളും വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് വികസനപാതയില്‍ തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.