റാസല്‍ഖൈമ വാഹനാപകടം : പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

റാസല്‍ഖൈമ വാഹനാപകടം : പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

റാസല്‍ഖൈമ: എമിറേറ്റിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ ആറായി ഉയർന്നു. റാസല്‍ഖൈമ റിംഗ് റോഡില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കില്‍ ഇടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് സഖർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് മരണസംഖ്യ ആറായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.