സലാല: കടലില്‍ അപകടത്തില്‍ പെട്ട കുടുംബത്തിലെ അംഗങ്ങള്‍ക്കായി ഒമാന്‍ പോലീസിന്‍റെ തിരച്ചില്‍ തുടരുന്നു. എട്ടംഗ കുടുംബം ദോഫാറിലെ മുഖ്സൈയില്‍ തീരത്തുനിന്നാണ് അപകടത്തില്‍പ്പെട്ടതെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

ബാരിക്കേഡ് മറി കടന്നു മുന്നോട്ട് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. മൂന്ന് പേരെ ഉടനെ തന്നെ രക്ഷ്പപെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ ഒഴുക്കില്‍ പെട്ടവരില്‍ ഒരു കുട്ടിയുള്‍പ്പടെ രണ്ട് പേരുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഹെലികോപ്റ്റർ ഉള്‍പ്പടെയുളള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുന്നത്.