ഇന്ത്യന്‍ രൂപ വീണ്ടും താഴേക്ക്, ദിർഹവുമായുളള വിനിമയനിരക്ക് 22 ലേക്ക്

ഇന്ത്യന്‍ രൂപ വീണ്ടും താഴേക്ക്, ദിർഹവുമായുളള വിനിമയനിരക്ക് 22 ലേക്ക്

യുഎഇ:  വിദേശ കറന്‍സികളുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎഇ ദിർഹവുമായി ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. ഒരു വേള ദിർഹത്തിന് 21 രൂപ 74 പൈസയെന്ന നിരക്കിലാണ് വിനിമയം നടന്നത്. ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ജൂലൈ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ദിർഹവുമായുളള വിനിമയ മൂല്യം 22 എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

മെയ് 9 നാണ് രൂപയുടെ മൂല്യം 21 കടന്നത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യമിടിവ് തുടരുമെന്നാണ് സൂചനകള്‍. പണമിടപാട് സ്ഥാപനങ്ങള്‍ ഒരു ദിർഹത്തിന് 21 രൂപ 65 പൈസവരെയാണ് നല്‍കുന്നത്.
ഡോളർ ശക്തമായി തുടരാനുളള സാധ്യതയുളളതിനാല്‍ മറ്റെല്ലാ കറന്‍സികളുടെയും വിനിമയമൂല്യത്തില്‍ ഇടിവ് തുടർന്നേക്കൂം. പലിശ നിരക്കിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വർദ്ധനവാണ് നിലവിലെ ഏറ്റകുറച്ചിലുകള്‍ക്ക് കാരണമാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.