അബുദബി: രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന്‍റെ വടക്കന്‍ കിഴക്കന്‍ മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴപെയ്യും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ കാറ്റില്‍ മരച്ചില്ലകളും മറ്റും ഒടിഞ്ഞ് വീണ് അപകടമുണ്ടാകാനുളള സാധ്യതമുന്‍കൂട്ടി കാണണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. കാഴ്ച പരിധി കുറയുമെന്നും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.