ദുബായില്‍ അഞ്ച് പുതിയ ടാക്സി കമ്പനികള്‍ കൂടി വരുന്നു

ദുബായില്‍ അഞ്ച് പുതിയ ടാക്സി കമ്പനികള്‍ കൂടി വരുന്നു

ദുബായ്: എമിറേറ്റില്‍ ടാക്സി സേവനങ്ങള്‍ നല്‍കുന്നതിനായി പുതിയ അഞ്ച് കമ്പനികള്‍ കൂടി വരുന്നു. അറബിക് ദിനപത്രമാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അധികൃതരെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എക്സ് എക്സ് റൈഡ്, വോ,കോയ്,വിക്കിറൈഡ്, ഡിടിസി എന്നിവയാണ് പുതിയ ടാക്സി കമ്പനികള്‍. ഊബർ, കരീം കമ്പനികള്‍ക്ക് പുറമെയാണിത്.

ദുബായുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുന്നത് അനുസരിച്ച് ടൂറിസം മേഖലയും വികസിക്കുകയാണ്. അതുകൊണ്ടുതന്നെ വർദ്ധിച്ചുവരുന്ന യാത്ര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഗതാഗതമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.