ദുബായ്: മന്ത്രവാദങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധനസാമഗ്രികളുമായി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കന്‍ വംശജനായ വ്യക്തിയാണ് അറസ്റ്റിലായത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയത്. രാജ്യത്ത് മന്ത്രവാദം നടത്തുന്നതും അതിനുള്ള സാമഗ്രികൾ രാജ്യത്തേക്ക് കടത്തുന്നതും തടവും പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കുന്ന കുറ്റമാണ്.