ഖോർഫക്കാൻ: എമിറേറ്റില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ഖോർഫക്കാന്‍ റോഡ് ഇരുവശത്തേക്കും അടച്ചതായി ഷാർജ പോലീസ് അറിയിച്ചു. ബദല്‍ റോഡുകള്‍ സ്വീകരിക്കാന്‍ വാഹനമോടിക്കുന്നവരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഷാർജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടർന്ന് തടസ്സങ്ങളുണ്ടായിട്ടുണ്ട്.
പൊതുജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വെളളപ്പൊക്കവും വെള്ളക്കെട്ടും കാരണം ഖോർഫക്കാനിലേക്കുളള ഫുജൈറ റോഡ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നതായാണ് പോലീസ് വ്യക്തമാക്കിയിട്ടുളളത്.