അബുദബി: കഴിഞ്ഞ ആറുമാസത്തിനിടെ അബുദബി ഗ്രാന്‍ഡ് മോസ്ക് സന്ദർശിച്ചത് 15 ലക്ഷം പേരെന്ന് കണക്കുകള്‍. 4.5 ലക്ഷം പേർ പ്രാർത്ഥനയ്ക്കായും 10.33 ലക്ഷം പേർ സന്ദർശകരുമായാണ് ഗ്രാന്‍ഡ് മോസ്കിലെത്തിയത്.
ഗ്രാന്‍ഡ് മോസ്ക് കാണാനും അറിയാനുമായി 81 ശതമാനം വിനോദസഞ്ചാരികളാണ് മോസ്കിലെത്തിയത്. മൊത്തം സന്ദര്‍ശകരില്‍ 51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളുമാണ്. ഇന്ത്യയില്‍ നിന്നുളളവരാണ് മോസ്ക് സന്ദർശിച്ചവരില്‍ എണ്ണത്തില്‍ മുന്നില്‍. ഫ്രാന്‍സും യുഎസുമാണ് രണ്ടും മൂന്നും സ്ഥാനത്തുളളത്.