യുഎഇ: യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. ഓഗസ്റ്റ് മാസത്തിലെ വില ഇന്നലെ രാത്രിയോടെയാണ് അധികൃതർ പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 03 ഫില്‍സായി പുതുക്കിയ വില.ജൂലൈയിൽ ഇത് 4 ദിർഹം 63ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 92 ഫില്‍സായി.
നേരത്തെ ഇത് 4 ദിർഹം 52 ഫില്‍സായിരുന്നു.
ഇ പ്ലസ് 91 പെട്രോളിന് 3 ദിർഹം 84 ഫില്‍സായി. നേരത്തെ ഇത് 4 ദിർഹം 44 ഫില്‍സായിരുന്നു. ഡീസലിനും വില കുറഞ്ഞു . ജൂലൈയിൽ 4 ദിർഹം 76 ഫില്‍സായിരുന്ന ലിറ്റർ വില ഓഗസ്റ്റിൽ 4 ദിർഹം 14 ഫില്‍സായി.
