ഷാർജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴയിലെ 50 ശതമാനം ഇളവ് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി നീട്ടി നല്കി. 2022 ഒക്ടോബർ നാലുവരെ ഇത്തരത്തില്‍ പിഴയടക്കാമെന്നാണ് പുതിയ അറിയിപ്പ്. 2015 ജനുവരി 1 നും 2022 മാർച്ച് 31 നും ഇടയില്‍ പിഴ കിട്ടിയവർക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക.
പിഴയടക്കേണ്ടത് എങ്ങനെ
1. www.srta.gov.ae വെബ്സൈറ്റിലൂടെ പിഴ അടയ്ക്കാം
2. സ്മാർട്ട് ഫോണ്‍ ആപ്ലിക്കേഷനിലും സൗകര്യം ലഭ്യം
3. ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ അല്‍ അസ്രയിലുളള ഹെഡ് ക്വാർട്ടേഴ്സിലെത്തിയും പിഴയടക്കാം
4. ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കല്‍ബയിലും ഖോർഫക്കാനിലുമുളള ബ്രാഞ്ചിലെത്തിയും പിഴ അടയ്ക്കാനുളള സൗകര്യമുണ്ട്.