പുതിയ നിയമനങ്ങളിൽ നിന്ന് പിൻവലിഞ്ഞ് ടെക്ക് കമ്പനികൾ

പുതിയ നിയമനങ്ങളിൽ നിന്ന് പിൻവലിഞ്ഞ് ടെക്ക് കമ്പനികൾ

ഹൈദരാബാദ്: വന്‍കിട കമ്പനികളായ ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ എന്നിവയുള്‍പ്പെടെയുള്ള ടെക് കമ്പനികൾ വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങളെല്ലാം ഈ കമ്പനികള്‍ താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ചില കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുക പോലും ചെയ്തു.

മാന്ദ്യം, പണപ്പെരുപ്പം, റഷ്യ- ഉക്രെയ്ന്‍ യുദ്ധം, കൊവിഡ് മഹാമാരി തുടങ്ങിയ പ്രശ്നങ്ങളാണ് ടെക് കമ്പനികളുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം.

രണ്ടാഴ്ചയിലേറെയായി ഗൂഗിള്‍ തങ്ങളുടെ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിയമനം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് മുന്‍പ് സുന്ദര്‍ പിച്ചൈയും സൂചന നല്‍കിയിരുന്നു.

നിയമനം മരവിപ്പിക്കുക മാത്രമല്ല, ധാരാളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ് മൈക്രോസോഫ്റ്റ്. 1800 ഓളം പേരെ പിരിച്ചുവിടുന്നതായി കമ്പനി മുൻപ് സ്ഥിരീകരിച്ചിരുന്നു. ആമസോൺ ആകട്ടെ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളിലേക്ക് പോലും ആളെ എടുത്തിട്ടില്ല . ജീവനക്കാരുടെ എണ്ണം കമ്പനി കുറയ്ക്കുകയും ചെയ്തു. ഫേസ്ബുക്കിന്റെ അവസ്ഥയും വിപരീതമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.