പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് റിഡെംപ്‌റ്ററിസ്റ്റ് (C.Ss.R) വൈദികർ ഒരു സ്നേഹസമ്മാനം - ഗാനസമ്മാനം അണിയിച്ചൊരുക്കിയിരിക്കുകയാണ് - "സ്വർലോക രാജ്‍ഞി" മരിയൻ കവർ സോങ്‌സ്.
ഈ മരിയൻ ഗാനങ്ങൾ ധ്യാനാത്മകമായ ഒരു തീർത്ഥയാത്രയിലേക്ക് നമ്മെ നയിക്കും - പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ഈശോയിലേക്കുള്ള ഒരു തീർത്ഥയാത്ര. ഈ കവർ സോങ്‌സ് തീർച്ചയായും മാതാവിനോടുള്ള സ്നേഹത്തിൽ വളരാൻ, അതുവഴി ഈശോയോടുള്ള സ്നേഹത്തിൽ വളരാൻ നമുക്ക് കൃപ തരും.
എല്ലാവർക്കും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണതിരുനാളിന്റെ ആശംസകൾ.