ദുബായ്: ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ഗള്‍ഫ് പ്രവാസികളും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു.


ഹർ ഗർ തിരംഗ ആഹ്വാനമുള്‍ക്കൊണ്ട് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ത്രിവർണമണിഞ്ഞിരുന്നു. ആഘോഷങ്ങള്‍ക്കായി അഹോരാത്രം പ്രയത്നിച്ച തൊഴിലാളികളെ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി അഭിനന്ദിച്ചിരുന്നു. സിജിഐ ദുബായി, പിബിഎസ്കെ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാർജയുടെ സഹകരണത്തോടെ തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്യാംപും സംഘടിപ്പിച്ചിരുന്നു. 750 ഓളം ബ്ലൂ കോളർ തൊഴിലാളികള്‍ ക്യാംപില്‍ പങ്കെടുത്തു.


സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദബി ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ ദിവസം വിപുലമായ കലാ സാംസ്കാരിക പ്രദർശനം ഉള്‍പ്പടെയുളള ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സൗജന്യമായി പ്രദർശനം ആസ്വദിക്കാം.