സുരക്ഷിത നഗരമായി ഫുജൈറ

സുരക്ഷിത നഗരമായി ഫുജൈറ

ഫുജൈറ: ലോകമെമ്പാടുമുളള നഗരങ്ങളുടെ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തി ഫുജൈറ. സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളെ കുറിച്ചുളള സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്ന നംബിയോ യുടെ വിലയിരുത്തലിലാണ് ഫുജൈറ ഒന്നാമതെത്തിയത്. 466 നഗരങ്ങളെ പിന്നിലാക്കിയാണ് ഫുജൈറയുടെ നേട്ടം. 93 ശതമാനത്തിലധികം സ്കോറാണ് നഗരം നേടിയത്. ഉയർന്ന ജീവിത നിലവാരവും കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഇടവും വിദേശ നിക്ഷേപത്തിനുളള പ്രിയ ഇടമാക്കി മാറ്റുന്നതില്‍ ഭരണാധികാരികളുടെ പിന്തുണയുമാണ് ഫുജൈറയുടെ നേട്ടത്തിന് പിന്നില്‍. 

 എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ അപകടങ്ങളുടെയും നിരക്കും കുറവാണെന്ന് ഫുജൈറ പോലീസിന്‍റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.