ദുബായ്: യുഎഇയില്‍ മാളില്‍ വച്ച് സ്ത്രീയെ അപമാനിക്കുകയും ബാഗ് അപഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ 32 കാരനായ പ്രതിക്ക് ആറുമാസം തടവുശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോള്‍ നാടുകടത്തും. ദുബായ് പ്രൊഡക്ഷന്‍ സിറ്റിയില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.ഇവരുടെ കൈവശമുണ്ടായ ബാഗ് അപരിക്കാനും ശ്രമിച്ചു.
ഇയാള്‍ ഇതിന് മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പോലീസിനോട് പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. പണത്തിന് ആവശ്യമുളളതിനാലാണ് ഇത്തരത്തിലൊരു പ്രവൃത്തിചെയ്തതെന്നാണ് ഇയാളുടെ കുറ്റസമ്മതം.