'ഷഹബാസ് പാടുന്നു' പ്രോഗ്രാം പോസ്റ്റർ റിലീസ് ചെയ്തു

'ഷഹബാസ് പാടുന്നു' പ്രോഗ്രാം പോസ്റ്റർ റിലീസ് ചെയ്തു

ദുബൈ : കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മിറ്റിയുടെ പത്താം വാർഷിക ആഘോഷം ഒൿടോബർ രണ്ടാം വാരത്തിൽ ദുബൈയിൽ നടക്കും. ഇതിനോട് അനുബന്ധിച്ച് പ്രശസ്ത ഗസൽ സിനിമാ പിന്നണി ഗായകൻ ഷഹബാസ് അമന്റെ നേതൃത്വത്തിലുള്ള ഗസൽ സന്ധ്യ അരങ്ങേറും. 'ഷഹബാസ് പാടുന്നു' എന്ന് പേരിൽ നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു.ചാക്കോ ഊളക്കാടൻ അൻസാർ കൊയിലാണ്ടി നൽകി കൊണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു . ഹൈദ്രോസ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാരിസ് കോസ്മോസ് അധ്യക്ഷത വഹിച്ചു.നീണ്ട ഇടവേളക്ക് ശേഷമാണ്‌ " ഗായകൻ ഷഹബാസ് അമന്റെ നേതൃത്വത്തിലുള്ള സംഘം ദുബൈയിൽ പാടാൻ എത്തുന്നത്.

ജലീൽ മശ്ഹൂർ.തമീം അബൂബക്കർ , നസീർ വാടാനപ്പള്ളി ബെല്ലോ ബഷീർ , അബ്ദുൽ ഖാലിക്ക് , രാജൻ , ഫൈസൽ കണ്ണോത്ത് , അഡ്വ.സാജിദ് , നാസിം പാണക്കാട് , രതീഷ് കുമാർ ( കൊയിലാണ്ടി എൻ ആർ ഐ ),ജിജു കാർത്തികപ്പള്ളി ( വടകര എൻ ആർ ഐ ) , അൻസാരി ( എം ഡി എഫ്‌ ), അസീസ് എൻ ( ചെങ്ങോട്ട്കാവ് പ്രവാസി ), ഫൈസൽ തിക്കോടി ( ജി ടി എഫ് ), ബി എ നാസർ (ഇൻകാസ് ), നിഷാദ് മൊയ്‌ദു ( കെ എം സി സി ), മുജീബ് ടി കെ ( നെസ്റ്റ് ) , സാബിത്ത് , ബഷീർ മേപ്പയ്യൂർ , കുറുമൊത്ത് മൊയ്‌ദീൻ , മൊയ്‌ദു കുറ്റിയാടി , സിറാജ് എം കെ , ഹക്കീം വാഴക്കാല , നബീൽ നാരങ്ങോളി , ഷഹീർ വെങ്ങളം , നദീർ , ആരിഫ് മുഹമ്മദ് , ഫായിസ് , മുസ്തഫ കെ വി , റമീസ് ഹംദ്‌ , നൗഫൽ തുടങ്ങിയവർ ആശംസകൾ നേർന്നു.നിസാർ കളത്തിൽ സ്വാഗതവും ഗഫൂർ കുന്നിക്കൽ നന്ദിയും പറഞ്ഞു.

ഫോട്ടോ : ഷഹബാസ് പാടുന്നു എന്ന ഗസൽ സന്ധ്യയുടെ പോസ്റ്റർ പ്രകാശനം ദുബായിൽ നടന്നപ്പോൾ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.