അബുദബി : യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചിലസ്ഥലങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. കിഴക്കന്‍ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മേഘം രൂപപ്പെടാനുളള സാധ്യതയുണ്ട്. രാജ്യത്ത് താപനിലയിലും കുറവ് രേഖപ്പെടുത്തും. അബുദബിയില്‍ ശരാശരി താപനില 42 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. 20 മുതല്‍ 85 ശതമാനം വരെയാണ് അന്തരീക്ഷ ഈർപ്പം. പൊടിക്കാറ്റിനും സാധ്യതയുണ്ട്.അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കും