സെപ്റ്റംബറിലെ ഇന്ധനവില യുഎഇ ഇന്ന് പ്രഖ്യാപിക്കും

സെപ്റ്റംബറിലെ ഇന്ധനവില യുഎഇ ഇന്ന് പ്രഖ്യാപിക്കും

ദുബായ് : സെപ്റ്റംബർ മാസത്തേക്കുളള ഇന്ധനവില യുഎഇ ഇന്ന് പ്രഖ്യാപിക്കും. ആഗോള നിരക്കുകൾക്ക് അനുസൃതമായി വില നിശ്ചയിക്കുന്ന നയത്തിന്‍റെ ഭാഗമായാണ് ഓരോ മാസത്തേക്കുമുളള ഇന്ധന വില യുഎഇ പ്രഖ്യാപിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓരോ മാസത്തേയും അവസാന ദിവസമാണ് അടുത്ത മാസത്തേക്കുളള ഇന്ധനവില പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാസം ലിറ്ററിന് 60 പൈസയുടെ കുറവ് ഇന്ധനവിലയില്‍ വരുത്തിയത് ഏറെ ആശ്വാസമായിരുന്നു. ജൂണിലും ജൂലൈയിലും നിരക്ക് ഉയർന്നതിന് ശേഷമാണ് ആഗസ്റ്റില്‍ കുറഞ്ഞത്. ജൂണിലാണ് ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് 4 ദിർഹത്തിന് മുകളിലേക്ക് വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.