ദുബായ് : ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീന്‍ ഇന്ന് ദുബായില്‍ തുറക്കും. ദുബായ് ഹില്‍സ് മാളിലെ റോക്സി സിനിമാസാണ് മേഖലയിലെ ഏറ്റവും വലിയ സ്ക്രീന്‍ ഒരുക്കുന്നത്. രണ്ട് ടെന്നീസ് കോർട്ടിന്‍റെ വലിപ്പമുളള റോക്സി എക്സ്ട്രീം സ്ക്രീനിന് 28 മീറ്റർ വീതിയും 15.1 മീറ്റർ ഉയരവുമുണ്ട്. 382 പേരെ ഉള്‍ക്കൊള്ളുന്നതാണ് റോക്സി സിനിമാസ്. സ്വകാര്യതയോടെ സിനിമ ആസ്വദിക്കാന്‍ കഴിയുന്ന 36 ഇരിപ്പിടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വലിയ സിനിമാ സ്ക്രീനില്‍ ആസ്വദിക്കാം. എക്സ്ട്രീം സ്ക്രീന്‍ അടക്കം 15 തിയറ്ററുകളാണ് ദുബായ് ഹില്‍സ് മാളിലെ റോക്സി സിനിമാസില്‍ സജ്ജമാക്കിയിട്ടുളളത്.