ദുബായ്: വേനല്‍കാലത്തെ ചൂടിന് അറുതി വരുത്തി യുഎഇ തണുപ്പ് കാലത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാത്രിയില്‍ അന്തരീക്ഷ ഈർപ്പം കൂടും. വൈകുന്നേരങ്ങളില്‍ മഞ്ഞ് പെയ്യും. കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ മേഘങ്ങള്‍ രൂപപ്പെടും. മണിക്കൂറില്‍ 35 കിലോമീറ്റർ പരെ വേഗതയില്‍ കാറ്റുവീശും. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ചവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞ് പെയ്യും.
കഴിഞ്ഞ 24 ന് ആകാശത്ത് സുഹൈല്‍ നക്ഷത്രം തെളിഞ്ഞിരുന്നു. കടുത്ത വേനലില്‍ പ്രതീക്ഷയുടെ തണുപ്പായാണ് സുഹൈലിന്‍റെ ഉദയം കണക്കാക്കുന്നത്. മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്‍റെ വരവിനെ പുരാതനകാലം മുതല്‍ വിലയിരുത്തുന്നത്.