തനിമ കുവൈറ്റ് ദേശീയ വടം വലി മത്സരം ഒക്ടോബർ 28ന്

തനിമ കുവൈറ്റ്  ദേശീയ വടം വലി മത്സരം ഒക്ടോബർ 28ന്

കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിൻ്റെ ഓണാഘോഷമായ "ഓണത്തനിമ 2022'' നോടനുബന്ധിച്ചുള്ള പതിനാറാമത് ദേശീയ വടം വലി മത്സരം ഒക്ടോബർ 28 ന് അബ്ബാസിയായിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓണത്തനിമ 2022 ൻ്റെ ഫ്ലയർ,തനിമ കുവൈറ്റിൻ്റെ ജോയിൻ്റ് കൺവീനർ ഷൈജു പള്ളിപ്പുറവും ഓഫീസ് സെക്രട്ടറി ഫ്രെഡി ഫ്രാൻസീസും ചേർന്ന് ഓണത്തനിമ കൺവീനർ ജോജിമോൻ, റാഫിൾക്കമ്മിറ്റി കൺവീനർ അലക്സ് വർഗ്ഗീസ്, സ്പോർട്സ് കൺവീനർ ജിൻസ് മാത്യൂ എന്നിവർക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

തനിമ കുവൈറ്റിൻ്റെ ഹാർഡ് കോർ ഗ്രൂപ്പ് അംഗങ്ങളായ ബിനോയി, റാണാ വർഗ്ഗീസ്, കുമാർ തൃത്താല, ജീമോൻ, ബാബുജി, ജോണി കുന്നേൽ, അഷറഫ്, ലാലു, ഹബീബുള്ള, ടോമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.