അബുദബി: യുഎഇയില്‍ ഇന്ധന വില കുറഞ്ഞു. സെപ്റ്റംബർ മാസത്തെ ഇന്ധന വിലയിലാണ് ലിറ്ററിന് 62 ഫില്‍സിന്‍റെ കുറവുണ്ടായിരിക്കുന്നത്.ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞതാണ് യുഎഇയിലെ ഇന്ധന വിലയിലും പ്രതിഫലിച്ചത്.
സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 41 ഫില്‍സാണ് സെപ്റ്റംബറിലെ വില. ആഗസ്റ്റില്‍ ഇത് 4 ദിർഹം 03 ഫില്‍സായിരുന്നു.

സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 30 ഫില്‍സായി. നേരത്തെ ഇത് 3 ദിർഹം 92 ഫില്‍സായിരുന്നു. ഇ പ്ലസിന് 3 ദിർഹം 22 ഫില്‍സായി. ആഗസ്റ്റില്‍ ഇത് 3 ദിർഹം 84 ഫില്‍സായിരുന്നു. ആഗസ്റ്റില്‍ 4 ദിർഹം 14 ഫില്‍സായിരുന്ന ഡീസല്‍ വില സെപ്റ്റംബറില്‍ 3 ദിർഹം 87 ഫില്‍സായും താഴ്ന്നു.